മിസിസിപ്പി : 85 കാരനെ പ്രണയിച്ച് വിവാഹം കഴിച്ച് 24 കാരി .യുഎസിലെ മിസിസിപ്പിയിലെ സ്റ്റാർക്ക്വില്ലെയിലാണ് സംഭവം. മിറാക്കിൾ പോഗ് എന്ന യുവതിയാണ് മുത്തച്ഛനേക്കാൾ 10 വയസ്സ് കൂടുതൽ പ്രായമുള്ള വൃദ്ധനെ സ്വന്തമാക്കിയത്.
2019 ൽ മിറാക്കിൾ ഒരുകടയിൽ ജോലി ചെയ്തിരുന്നു. ഇവിടുത്തെ നിത്യസന്ദർശകനായിരുന്ന 85 കാരൻ ചാൾസുമായി മിറാക്കിൾ സൗഹൃദത്തിലായി. തുടർന്ന് ഇത് പ്രണയബന്ധത്തിലേക്ക് നീങ്ങുകയായിരുന്നു. 2020 ലാണ് ചാൾസ് മിറാക്കിളിനോട് തന്റെ പ്രണയം അറിയിച്ചത്.
ചാൾസിന്റെ പ്രായം തനിക്കൊരു പ്രശ്‌നമായിരുന്നില്ല. 100 വയസായാലും താൻ അദ്ദേഹത്തെ വിവാഹം കഴിക്കുമായിരുന്നു. കാരണം എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ആദ്യം കണ്ടപ്പോൾ അറുപതോ എഴുപതോ വയസ്സേ ഉണ്ടാകൂ എന്നാണ് കരുതിയത്. പിന്നീട് എപ്പോഴോ സംസാരിച്ചപ്പോഴാണ് 1937 ലാണ് ജനിച്ചത് എന്ന് മനസിലായത്.
ചാൾസിന് തന്റെ മുത്തച്ഛനേക്കാൾ 10 വയസ്സ് കൂടുതലാണെന്ന് അറിഞ്ഞിട്ടും, മിറാക്കിൾ അദ്ദേഹത്തെ വിവാഹം കഴിക്കാൻ സമ്മതിച്ചു. അമ്മ തമിക ഫിലിപ്പ്‌സും (45), മുത്തച്ഛൻ ജോ ബ്രൗൺണും (72) ഈ ബന്ധത്തെ തുടക്കം മുതൽ പിന്തുണച്ചിരുന്നു. എന്നാൽ അച്ഛൻ കരീം ഫിലിപ്പ്‌സിനെ (47) പറഞ്ഞ് സമ്മതിപ്പിക്കാൻ പ്രയാസമായിരുന്നു. ചാൾസിനെ കണ്ട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയവും, വിവാഹവും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു
തങ്ങൾക്ക് രണ്ട് കുട്ടികൾ വേണമെന്നാണ് ആഗ്രഹം. എന്നാൽ ചാൾസിന് പ്രായമായതിനാൽ ഐവിഎഫ് ചികിത്സ നടത്തുമെന്നും മിറാക്കിൾ പറയുന്നു.
Discussion about this post