കാലം മാറുന്നതിനു അനുസരിച്ച് കുട്ടികളെ വളർത്തുന്നതിനുള്ള ചെലവും വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. പഠനം, വിവാഹം , ആരോഗ്യസംരക്ഷണം അങ്ങനെ ചെലവുകൾ അനവധിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ പണം സ്വരുക്കൂട്ടി വച്ചാൽ ആധികൂടാതെ കുട്ടികളുടെ ഓരോ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും. ഇത്തരത്തിൽ കുട്ടികൾക്കായി പണം സമ്പാദിക്കുമ്പോൾ ഗുണകരമാകുന്ന ചില നിക്ഷേപ മാർഗങ്ങൾ പരിചയപ്പെടാം
മ്യുച്വൽ ഫണ്ടുകൾ
പത്ത് വര്‍ഷത്തിന് മേല്‍ വരുന്ന ദീര്‍ഘകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നത് എങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. അധികം റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ല എങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.ഇതിനു പുറമെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ സഹായിക്കും
ഫിക്സഡ് ഡെപ്പോസിറ്റ്
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടുത്തിടെ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും ദീര്‍ഘ കാലയളവിലേക്ക് നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയ്ക്ക് ഉറപ്പുണ്ടായിരിക്കും.അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കും. ഫിക്സഡ് ഡെപ്പോസിറ്റ് ഇടുമ്പോൾ ഇത്തരം കാര്യങ്ങൾ ഉറപ്പാക്കുക.
ചൈൽഡ് പ്ലാനുകൾ
കുട്ടികളുടെ എല്ലാവിധ ആവശ്യങ്ങളും അവരുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പൂർത്തീകരിച്ചു നൽകാൻ കൂടെ നിൽക്കാൻ മാതാപിതാക്കൾക്ക് ആയി എന്ന് വരില്ല. ഈ അവസ്ഥയിൽ മാതാപിതാക്കളുടെ അഭാവത്തിലും കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലഭ്യമാക്കുന്ന വിവിധ ചൈല്‍ഡ് ഇന്‍ഷൂറന്‍സ് പ്ലാനുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.ഇന്ന് മാതാപിതാക്കൾ കൂടുതലായി സ്വീകരിച്ചു വരുന്ന നിക്ഷേപ മാർഗമാണിത്.
Discussion about this post