ലക്‌നൗ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊന്ന് മൃതദേഹം ഒളിപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ദിനോശ് എന്നയാളാണ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം പറമ്പിൽ കുഴിച്ചമൂടിയത്. വേഗം അഴുകാനായി 30 കിലോ ഉപ്പും വിതറി. ആരെങ്കിലും മൃതദേഹം കണ്ടെത്തുമോ എന്ന സംശയത്താൽ മൃതദേഹം കുഴിച്ചിട്ടതിന് മുകളിൽ പച്ചക്കറികളും നട്ടു.
തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് ദിനേശ് തന്നെയാണ് പ്രതിയെന്ന് വ്യക്തമായത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഇയാൾ നിരന്തം വഴക്കിടുമായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു, പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പറമ്പ് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയും ചെയ്തു.









Discussion about this post