ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ സിയോണിയിലാണ് സിഎസ്‌ഐ സഭ വൈദികൻ പ്രസാദ് ദാസ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ നിന്ന് നിരവധി ഹിന്ദു കുടുംബങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിയ പാസ്റ്ററെ പിടികൂടിയിരുന്നു കേസിലെ മുഖ്യപ്രതിയ്യ സോമനാഥ് മരിയ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഹിന്ദുമതത്തിൽ നിന്ന് കബളിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്കാണ് ഇയാൾ പാവപ്പെട്ട കുടുംബങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിയിരുന്നത്.
പ്രതിമാസം മൂവായിരം രൂപയും സൗജന്യ ചികിത്സയും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ സമീപിച്ചിരുന്നത്. തുടർന്ന് ഇവരെ കബളിപ്പിച്ച് മതംമാറ്റുകയായിരുന്നു. ജോലി നൽകാമെന്ന് പറഞ്ഞും പല ഹിന്ദു യുവാക്കളെയും ചതിച്ച് മതം മാറ്റിയതായും വിവരമുണ്ട്.
Discussion about this post