തിരുവനന്തപുരം: ‘നമ്പർ വൺ’ കേരളത്തിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി 11.45 ന് കനകനഗർ റോഡിലായിരുന്നു സംഭവം.
തലസ്ഥാനത്ത് നടക്കുന്ന സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇതിനിട യുവതിയെ പിന്തുടർന്ന് ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘം കനകനഗർ റോഡിൽവച്ച് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാനും ശ്രമമുണ്ടായി. ആക്രമണത്തിൽ യുവതിയുടെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവതി ആശുപത്രിയിൽ ചികിത്സ തേടി.
പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. മോഷണ ശ്രമമാണ് നടന്നത് എന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
അടുത്തിടെ മ്യൂസിയം പരിസരത്തുവച്ച് പ്രഭാത സവാരിയ്ക്കിടെ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നു. വലിയ വാർത്തയായ ഈ സംഭവത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
Discussion about this post