കാസർകോട് : പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയല്ല സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് പാർട്ടി പുറത്താക്കിയത്. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനമായിട്ടുണ്ട്.
മൂന്ന് ദിവസം മുൻപാണ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ രാഘവന്റെ അശ്ലീല ശബ്ദ സന്ദേശം എത്തിയത്. ഒരു സ്ത്രീയുമായുള്ള സ്വകാര്യ കാര്യങ്ങളാണ് ശബ്ദ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഇത് തന്റെ ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിപ്പോയതാണെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.
സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇത്തരത്തിലുള്ള അശ്ലീല സന്ദേശം അയച്ച രാഘവനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നു. രാഘവനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.












