ചെന്നൈ : കാമുകിയെ കാണാൻ അർദ്ധരാത്രി വീട്ടിലെത്തിയ 18 കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു. സേലം ധർമപുരി ടൗണിലാണ് സംഭവം. കാമരാജ് നഗർ സ്വദേശിയായ എസ് സഞ്ജയ് ആണ് മരിച്ചത്. സെൻട്രൽ ലോ കോളേജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് യുവാവ്.
സഞ്ജയും പെൺസുഹൃത്തും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. സ്‌കൂൾ കാലം മുതൽ പ്രണയബന്ധത്തിലായിരുന്ന ഇവർ ഒന്നിച്ച് കോളേജിലും പ്രവേശനം നേടുകയായിരുന്നു. പ്രദേശത്തെ ഒരു വാടക വീട്ടിൽ കൂട്ടുകാരുമൊന്നിച്ചാണ് സഞ്ജയ് താമസിക്കുന്നത്. ഇതിന്റെ തൊട്ടടുത്തുള്ള അപ്പാർട്മന്റിലാണ് പെൺകുട്ടി അമ്മയോടൊപ്പം താമസിക്കുന്നത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ഇരുവരും ടെറസിലൂടെ നടന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മ ടെറസിലേക്ക് വന്നത്. ഇതോടെ സഞ്ജയ് ടെറസിൽ നിന്ന് താഴേക്ക് ചാടി. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Discussion about this post