ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണങ്ങളും വിഭജന ആവശ്യവും ശക്തമായ സാഹചര്യത്തിൽ താലിബാൻ പരമോന്നത നേതാവിന്റെ സഹായം തേടാനൊരുങ്ങി ഭരണകൂടം. ഭീകരസംഘടനയായ പാക് താലിബാനെ നിയന്ത്രിക്കാനാണ് താലിബാൻ പരമോന്നത നേതാവ് മുല്ല ഹൈബത്തുള്ള അഖുന്ദസാദയുടെ സഹായം തേടുന്നത്.
കുറച്ച് കാലങ്ങളായി പാകിസ്താനിലുടനീളം വൻ തോതിൽ അക്രമം അഴിച്ചുവിടുകയാണ് പാക് താലിബാൻ. പോലീസ് സ്‌റ്റേഷനുകളിലുൾപ്പടെ ഭീകരസംഘടന ആക്രമണം നടത്തിയിരുന്നു. പെഷവാർ ചാവേറാക്രമണത്തിൽ പാക് താലിബാന് പ്രത്യക്ഷത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയെങ്കിലും സൂത്രധാരന്മാർ ആവാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അന്വേഷ ഏജൻസി പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനായി ഭീകരസംഘടന നേതാവിന്റെ സഹായം തേടുന്നത്.
സാമ്പത്തിക പ്രതിസന്ധി ഏറെ ബുദ്ധിമുട്ടിലാക്കിയ പാകിസ്താന് തുടരെയുണ്ടാവുന്ന ഭീകരാക്രമണങ്ങളും കനത്ത തിരിച്ചടിയാണ് നൽകുന്നത്.
Discussion about this post