തിരുവനന്തപുരം: സാധാരണക്കാരന് മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ പ്രതികരണവുമായി നടൻ ജോയ് മാത്യു. കേരളം വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ എന്ന വാചകത്തോടെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് ഒരുപാട് ത്യാഗം സഹിക്കേണ്ടിവരും. ചുവപ്പൻ സോഷ്യലിസമാണ് ഇപ്പോൾ നാം കാണുന്ന സ്വപ്നം. അതിനാൽ മുണ്ടുമുറിക്കി ഉടുത്ത് പിണറായി വിജയനെ സ്തുതിച്ച് മുന്നണിപ്പടയാളികൾ ആകാമെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ
ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും.
ഒരു ചുകപ്പൻ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോൾ നമ്മൾ കാണുന്ന സ്വപ്നം.അതിനാൽ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പൻ ബൂർഷ്വാ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം
അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി
ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ……..
(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ
നിലവിളി ബാക്ക് ഗ്രൗണ്ടിൽ )












