ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സർക്കാർ ബസിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30ഓടെയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കത്തിയമർന്നത്. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനും കുത്തബ് ഘട്ടിനും ഇടയിൽ സർവീസ് നടത്തുന്ന ബസ് തീപിടുത്തത്തിൽ പൂർണമായും കത്തി നശിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമന സേനയുടെ പരിശ്രമങ്ങൾക്കൊടുവിൽ വൈകുന്നേരം 4.30ഓടെയാണ് തീ പൂർണമായും കെടുത്താൻ സാധിച്ചത്. അഗ്നിബാധയുണ്ടായി നിമിഷങ്ങൾക്കുള്ളിൽ പോലീസ് സംഭവ സ്ഥലത്തെത്തി.
തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
https://twitter.com/Mohitomvashisht/status/1622587445048131584?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622587445048131584%7Ctwgr%5Ed35e2ad4dba7355857d8ca1c2ef0b3381be4103f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fdelhi%2Fdelhi-dtc-bus-catches-fire-in-kanjhawala-area-article-97653918
Discussion about this post