ഇസ്ലാമാബാദ്: പാകിസ്താൻ പോലീസിന്റെ കഴിവ് കേടിന് മറ്റൊരു ഉദാഹരം കൂടി. തട്ടിപ്പുകേസിൽ രണ്ട് വയസുകാരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ചു. കറാച്ചി പോലീസാണ് ഈ വിചിത്രമായ നടപടിയ്ക്ക് പിന്നിൽ. ഒരു തട്ടിപ്പ് കേസിൽ നേരത്തെ ഷെഹ്ര്യാർ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കുട്ടിയെ എഫ്ഐആറിൽ കുട്ടി ഒളിവിൽ പോയതായി എഴുതി ചേർത്തത്.
വഞ്ചനാക്കുറ്റം ആരോപിച്ച് കുട്ടിയെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം ഇപ്പോൾ തന്റെ വീട് റെയ്ഡ് ചെയ്യുകയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പ്രതിയിൽ നിന്ന് പണം വാങ്ങിയ ശേഷം രണ്ട് വയസ്സുള്ള ആൺകുട്ടിയെ പ്രതി ചേർത്തതായി കുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ പ്രാദേശിക മാദ്ധ്യമങ്ങളെ അറിയിച്ചു.
കുട്ടിയെ ജാമ്യത്തിനായി ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ കോടതിയിൽ ഹാജരാക്കി. കേസിന്റെ വിചാരണയ്ക്കിടെ കുട്ടി കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Discussion about this post