കൊച്ചി: ട്രാൻസ് വുമണിനോട് സോഷ്യൽ മീഡിയയിലൂടെ അപമര്യാദയായി പെരുമാറി സിപിഎം പ്രവർത്തകൻ. രാജേഷ് മലയിൽ എന്നയാൾക്കെതിരെയാണ് പരാതി. യാതൊരു പരിചയമില്ലാഞ്ഞിട്ടും സോഷ്യൽ മീഡിയയിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ മെസേജ് അയക്കുകയായിരുന്നു. പെണ്ണാണോ എന്ന് ചോദിച്ച് തുടങ്ങിയ മെസേജ് പിന്നീട് അശ്ലീലത്തിലേക്ക് നീങ്ങുകയായിരുന്നു.

റിപ്ലേ നൽകാഞ്ഞിട്ടുകൂടി പിന്നെയും ശല്യപ്പെടുത്തുന്ന മെസേജ് ഇയാൾ അയച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈബർ പോരാളിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ യഥാർത്ഥ മുഖം പ്രമുഖ മോഡലായ ടാൻസ് വുമൺ സോഷ്യൽ മീഡിയയിലൂടെ പുറത്തു കൊണ്ടുവരികയായിരുന്നു. ഇയാൾ അപമര്യാദയായി പെരുമാറിയതിന്റെ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് അടക്കം പുറത്ത് വിട്ടതോടെ രാജേഷ്, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോവുകയായിരുന്നു.












