ന്യൂസിലാന്റ് : കടലിൽ പൊങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയ 3.2 ടൺ കൊക്കെയ്ൻ പിടിച്ചെടുത്ത് ന്യൂസിലാന്റ് പോലീസ്. പസഫിക് സമുദ്രത്തിലൂടെ ഓസ്‌ട്രേലിയയുടെ ഭാഗത്തേക്ക് ഒഴുകി പോകുകയായിരുന്ന മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. 300 മില്യൺ ഡോളർ(2460 കോടി) വിലവരുന്ന മയക്കുമരുന്നാണ് പോലീസും കസ്റ്റംസും ന്യൂസിലാന്റ് സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കണ്ടെത്തിയത്.
രാജ്യത്ത് ഒരു വർഷം മുഴുവൻ വിതരണം ചെയ്യാൻ ആവശ്യം വരുന്ന അത്രയും കൊക്കെയ്‌നാണ് 81 ബെയ്‌ലുകളിൽ നിന്നായി കണ്ടെടുത്തത്. സംഭവത്തിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഷിപ്പിങ് കണ്ടെയ്നറിനുള്ളിലാണ് കടലിൽ കൊക്കെയ്ൻ ശേഖരം കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയധികം കൊക്കെയ്ൻ കടലിൽ നിന്ന് പിടിച്ചെടുക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
https://twitter.com/nzpolice/status/1623120412954742784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1623120412954742784%7Ctwgr%5Efe16f595612bb35788d116c3420acd44b044ba07%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Fnew-zealand-extracts-3-2-tonnes-of-cocaine-worth-300-million-floating-at-sea-3764270
ഡ്രഗ് സിന്റികേറ്റുകളുടെ പ്രവർത്തനങ്ങളെ ഇവ തടസ്സപ്പെടുത്തുമ്പോൾ അവർ കൂടുതൽ ജാഗ്രതയോടെ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുമെന്നും അതിനാൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post