Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അമ്മയുടെ മുലപ്പാൽ കൂടിച്ചവർ മുന്നോട്ട് വരാൻ ആക്രോശിച്ച ഭീകരവാദികൾക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി‘: രാഹുലിന്റെ വായടപ്പിച്ച് മോദി

‘ഇന്ന് ആർക്കും കശ്മീരിൽ പോയി ദേശീയ പതാക ഉയർത്താം‘

by Brave India Desk
Feb 8, 2023, 08:57 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കശ്മീരിലൂടെ നടന്ന് കാണിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക്, ചരിത്രം ഉദ്ധരിച്ച് ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ മുലപ്പാൽ കൂടിച്ചവർ മുന്നോട്ട് വരാൻ വെല്ലുവിളിച്ച ഭീകരവാദികൾക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെയാണ് താൻ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1991ലെ ഏകതാ യാത്ര അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരവാദികളുടെ ഭീഷണി വിലപ്പോകാതായെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇന്ന് ഒരാൾക്ക് എത്രമാത്രം അനായാസമായി ജമ്മു കശ്മീരിൽ പോയിട്ട് മടങ്ങി വരാൻ സാധിക്കുന്നുവെന്ന് ഇവർ പറയട്ടെയെന്ന്, രാഹുലിനെയും സംഘത്തെയും പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് 1991ൽ ഏകതാ യാത്ര മുന്നോട്ട് പോയത്. ‘അമ്മയുടെ മുലപ്പാൽ കുടിച്ച് വളർന്നവർ ലാൽ ചൗക്കിൽ ഒന്ന് ദേശീയ പതാക ഉയർത്തി നോക്കൂ‘ എന്ന വെല്ലുവിളികളുമായി ഭീകരവാദികൾ അന്ന് പരസ്യമായി രംഗത്തുണ്ടായിരുന്നു. താൻ ആ വെല്ലുവിളി സ്വീകരിച്ചു. ജനുവരി 26ന് പകൽ 11.00 മണി എന്നൊരു സമയമുണ്ടെങ്കിൽ സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റോ ഇല്ലാതെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയിരിക്കുമെന്ന് ആ ജനുവരി 24ന് താൻ മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പറഞ്ഞത് പോലെ തന്നെ താൻ ചെയ്ത് കാട്ടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ന് കശ്മീരിൽ സമാധാനം കളിയാടുകയാണ്. ആർക്ക് വേണമെങ്കിലും അവിടെ പോയി ആസ്വാദ്യകരമായ സമയം ചിലവഴിക്കാം. ടൂറിസം രംഗത്ത് ഉൾപ്പെടെ, കശ്മീർ പല റെക്കോർഡുകളും ഭേദിക്കുകയാണ്. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗയ്ക്കും മികച്ച പ്രതികരണമാണ് കശ്മീരിൽ നിന്നും ഉണ്ടായത്. ഇല്ലെങ്കിൽ കൂട്ടത്തോടെ അവിടെ പോയിട്ട് വന്ന ഇവർ പറയട്ടെയെന്ന് കോൺഗ്രസ് നേതാക്കളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം സഹോദരി പ്രിയങ്കാ വാദ്രക്കൊപ്പം രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ മഞ്ഞ് വാരി കളിക്കുന്ന വീഡിയോ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിലെ ഭീകരവാദികളെ അമർച്ച ചെയ്ത മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഗുണമാണ് ആ കണ്ടത് എന്ന് ബിജെപി നേതാക്കൾ അതിനോട് പ്രതികരിച്ചിരുന്നു.

Tags: BJPcongressNarendra Modirahul gandhiJammu and KashmirBharat Jodo YatraEkta Yatra
Share25TweetSendShare

Discussion about this post


Latest stories from this section

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

Next Post

ചോക്ലേറ്റും ചുരിദാറും നൽകി 15 കാരിയെ വശീകരിച്ച് പീഡിപ്പിച്ചു; മലപ്പുറത്ത് 20 കാരൻ പിടിയിൽ

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies