ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിക്കണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ ക്രൈസ്തവ സഭ രംഗത്ത്. എന്തെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി പര്‍വതീകരിച്ച് കാണിക്കുന്നത് ഒരു രാഷ്ട്രീയനേതാവിന് ഭൂഷണമല്ലെന്ന് അഹമ്മദാബാദ് മെത്രോസന ഇടവകയിലെ ഗീവര്‍ഗ്ഗീസ് യൂലിയോസ് മെത്രോപ്പോലീത്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിക്കണം എന്ന പ്രസ്താവന ഏ.കെ. ആന്റണി പിന്‍വലിച്ച് മാപ്പ് പറയണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
എ.കെ ആന്റണിയില്‍ നിന്നണ്ടായ പ്രസ്താവന വേദനിപ്പിക്കുന്നതാണ്. രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഭാരത്തതെ ഉത്തരവും, ദക്ഷിണവും ആയി തിരിക്കുന്നത് ശരിയല്ല. രാഷ്ട്രീയത്തിനും അപ്പുറത്ത് നാം ഭാരതീയരാണ്, ഏകജനതയാണ് എന്ന വസ്തുത മറക്കരുതെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത പറയുന്നു.
ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്ന പ്രസ്താവന കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് എ.കെ ആന്റണി നടത്തിയത്.
Discussion about this post