തിരുവനന്തപുരം: യുഡിഎഫ് ഗതികിട്ടാത്ത പ്രേതങ്ങളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അവർ നിയമസഭയിലേക്ക് നടന്നുവന്നത് മോണിംഗ് വാക്ക് നടക്കാത്തത് കൊണ്ടാണ്. നികുതി പിരിക്കാതെ സർക്കാരിന് ഭരിക്കാനാകില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ” ഒരു ഗവൺമെന്റിന് നികുതി പിരിക്കാതെ ഭരിക്കാൻ പറ്റുമോ. വേറെ എന്താണ് വഴി. ഈ വിമർശിക്കുന്നവർ അതുകൂടി പരിശോധിക്കണം. ഈ സംസ്ഥാനത്ത് വികസനം വേണോ, ക്ഷേമപ്രവർത്തനങ്ങൾ വേണോ, ജനങ്ങളുടെ ദാരിദ്ര്യ നിർമാർജനം നടപ്പിലാക്കണോ, വീട് കൊടുക്കണോ, ആരോഗ്യം സംരക്ഷിക്കണോ, ഇതിനൊക്കെ പണം വേണ്ടേ?
കേന്ദ്ര ഗവൺമെന്റ് വൻ തോതിൽ നമ്മുടെ സാമ്പത്തിക സഹായത്തെ വെട്ടിക്കുറച്ചു. പിന്നെന്താ വഴി. ഒരു ഗവൺമെന്റ് എന്ന് പറയുമ്പോൾ ആ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിഭവ സമാഹരണം ജനങ്ങളിൽ നിന്നാണ് നടത്തുന്നത്. നികുതി കെട്ടാതെ ഭരിക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതാണ്. പക്ഷേ അത് സാധിക്കുമോ.
കോൺഗ്രസിന് വേറെ പിടിവള്ളി ഒന്നുമില്ല. അവര് ഗതിയില്ലാത്ത പ്രേതങ്ങളെ പോലെ നടക്കുകയാണ്. അതിന്റെ ലക്ഷണങ്ങളാണിത്. ജനപക്ഷത്ത് നിന്ന് ജനകീയ പ്രശ്നങ്ങൾ കാണൂ. നിയമസഭയിലേക്ക് രാവിലെ നടന്നുവരുന്നത് അവരുടെ മോണിംഗ് വാക്ക് നടക്കാത്തത് കൊണ്ടായിരിക്കുമെന്നും” ഇ.പി.ജയരാജൻ പരിഹസിച്ചു.
Discussion about this post