കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ പശു ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്നു. വൈദ്യസഹായം ലഭിച്ചിട്ടും കഴിഞ്ഞ ഒരാഴ്ചയോളമായി പശു അവശനിലയിലായിരുന്നു.
ഈ പശുവിന് പുറമെ ജോജോയുടെ ഫാമിലുള്ള പത്തോളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. എന്നാൽ ഇപ്പോൾ ചത്ത പശുവിന് ആഹാരം കഴിക്കുന്ന കാര്യങ്ങളിലുൾപ്പെടെ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ജില്ലയിൽ ഇത് മൂന്നാമത്തെ പശുവാണ് ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നത്. കെഎസ് കാലിത്തീറ്റ കഴിച്ച് ജില്ലയിലെ 257ഓളം പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പാല് കുറയുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളും പല പശുക്കളും കാണിക്കുന്നുണ്ട്.
എന്നാൽ ക്ഷീരവികസന വകുപ്പ് ഇപ്പോഴും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതിയും കർഷകർ ഉയർത്തുന്നുണ്ട്. കാലിത്തീറ്റ നൽകിയ കമ്പനിയിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് കർഷകർ ഇപ്പോൾ ഉയർത്തുന്നത്.
Discussion about this post