വാഷിംഗ്ടൺ: ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വെരിഫിക്കേഷന്റെ ഇന്ത്യയിലെ നിരക്കുകൾ പ്രഖ്യാപിച്ചു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിരക്കുകളിൽ നേരിയ വർദ്ധനവുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷന് വേണ്ടി പ്രതിമാസം 900 രൂപ നൽകേണ്ടി വരും.
വെബിലെ ഒരു സബ്സ്‌ക്രിപ്ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 7,800 രൂപയ്ക്ക് വാർഷിക സബ്സ്‌ക്രിപ്ഷൻ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. വാർഷിക സബ്‌സ്‌ക്രിപ്ഷന് 1000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 6800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാകും. നേരത്തെ ട്വിറ്ററിന്റെ ബ്ലൂടിക്കിന് പ്രത്യേകം അപേക്ഷിക്കണമായിരുന്നുവെങ്കിലും പണം അടക്കേണ്ടതില്ലായിരുന്നു.
ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ദൈർഘ്യമോറിയ വീഡിയോകൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാകും. ട്വീറ്റുകൾ പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളിൽ അഞ്ചു തവണ വരെ എഡിറ്റ് ചെയ്യാം. 50 ശതമാനം വരെ പരസ്യങ്ങൾ വരെയേ ബ്ലൂടിക്ക് ഉപയോക്താക്കൾക്ക് കാണേണ്ടി വരികയുള്ളൂ. പുതിയ ഫീച്ചറുകൾ ആദ്യം ലഭ്യമാകുന്നതും ഇവർക്കായിരിക്കും.
ട്വിറ്റർ ബ്ലൂ എങ്ങനെ ലഭ്യമാക്കാം
പ്രൊഫൈലിൽ ഇടതുഭാഗത്ത് മുകളിലായിട്ടുള്ള പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്ത് ട്വിറ്റർ ബ്ലൂ സബസ്‌ക്രൈബ് ചെയ്യാം. 90 ദിവസമെങ്കിലും ആയ അക്കൗണ്ടുകൾക്ക് മാത്രമേ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുകയുള്ളൂ. സബസ്‌ക്രൈബ്ഡ് യൂസർമാർ റിവ്യൂ സമയത്ത് അവരുടെ ഡിസ്‌പ്ലേ ചിത്രവും പേരും യൂസർനെയിമും മാറ്റരുതെന്ന് ട്വിറ്ററിന്റെ നിർദ്ദേശമുണ്ട്. വ്യക്തിവിവരങ്ങൾ മാറ്റുന്നത് ആളുകളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടാകുമെന്ന് ട്വിറ്റർ വ്യക്തമാക്കുന്നു.
Discussion about this post