ന്യൂഡൽഹി: പ്രതിപക്ഷ ജല്പങ്ങൾക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം സർക്കാർ നേടി. ഈ സർക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്. കോൺഗ്രസിന്റെ പ്രഥമ പരിപരിഗണന ‘ഒരു കുടുംബവും. എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനസേവനമാണ് യഥാർത്ഥ മതേതരത്വം.സർക്കാരിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും എത്തണം എന്നതാണ് സബ്കാ സത്, സബ്കാ വികാസ് എന്നിവയുടെ അർത്ഥം.ഞങ്ങൾ യഥാർത്ഥ മതേതരത്വം അനുഷ്ഠിക്കുന്നു. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് തന്നെയാണ് സർക്കാരിന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ടീയ താൽപര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല.രാജ്യം കോൺഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നു. സാങ്കേതിക വിദ്യയുടെ ശക്തി ഉപയോഗിച്ച് ഞങ്ങൾ തൊഴിൽ സംസ്‌കാരത്തെ മാറ്റിമറിച്ചു. വേഗത വർദ്ധിപ്പിക്കുന്നതിലും സ്‌കെയിൽ വർദ്ധിപ്പിക്കുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെയായി ഒന്നും ചെയ്യാതിരുന്ന കോൺഗ്രസിനെ ഇന്ത്യ തള്ളിക്കളഞ്ഞു. മറുവശത്ത്, രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ബിജെപി സർക്കാർ കഠിനമായി പരിശ്രമിക്കുന്നുനെഹ്രു കുടുംബവും, കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തു.ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി.കോൺഗ്രസിന് താൽപര്യങ്ങൾ മറ്റ് പലതിലുമായിരുന്നു.യു പി എ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം നരകിച്ചിട്ടില്ല. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി.പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടില്ല.കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post