കൊല്ലം: കളക്ടറേറ്റിൽ ബോംബ് വെച്ചതായി ഭീഷണി കത്തെഴുതിയ കേസിൽ രണ്ട് പ്രതികളും അറസ്റ്റിൽ. കൊല്ലം മതിലിൽ പുത്തൻപുര സാജൻ വില്ലയിൽ കൊച്ചുത്രേസ്യ(62) മകൻ സാജൻ ക്രിസ്റ്റഫർ(34) എന്നിവരാണ് അറസ്റ്റിലായത്.മറ്റുള്ളവരെ കബളിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു അമ്മയുടെയും മകന്റെയും രീതിയാണെന്ന് പോലീസ് പറയുന്നു. ഇവരുടെ വീട്ടിൽ നിന്നും 50 അശ്ലീല കത്തുകളും ഭീഷണി കത്തുകളും പോലീസ് കണ്ടെത്തി.
കളക്ടറേറ്റിലേക്കയച്ചിരുന്ന ഭീഷണി കത്തുകൾ രണ്ടാമത്തെ പ്രതിയായ കൊച്ചുത്രേസ്യയുടെ പേരിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചുത്രേസ്യയുടെ മൊബൈൽ ഫോണിൽ നിന്ന് കളക്ടർക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകൾ പോലീസ് കണ്ടെടുക്കുകയായിരുന്നു. ളക്ട്രേറ്റിലേക്ക് നിരവധി തവണ ഇവർ കത്തയച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഇതിൽ ചിലത് ബോംബ് ഭീഷണിസന്ദേശങ്ങളായിരുന്നു. ഷാജൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കും പോലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാൾ തയ്യാറാക്കി വച്ചിരുന്നതായും പോലീസ് പറയുന്നു.
എട്ടു വർഷം മുമ്പ് കൊല്ലം കെഎസ്ആർടിസിക്ക് സമീപത്തെ വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകർക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിൻറെ പേരിൽ ഷാജൻ ഭീഷണിക്കത്തെഴുതിയിരുന്നു. അന്നത്തെ പള്ളി വികാരിയോടുള്ള വിരോധമാണ് അത്തരത്തിൽ കത്തെഴുതാൻ കാരണം. ജെ പി എന്ന പേരിലായിരുന്നു ഇയാൾ ഭീഷണികത്തുകൾ അയച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
വ്യാജ അക്കൗണ്ടിൽ നിന്ന് അശ്ലീല ചിത്രങ്ങളും മെസേജുകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ 2014 ൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിൽ എത്തിയ സാജൻ കോടതി ജഡ്ജിക്കും കളക്ടർക്കും അശ്ലീല ഭീഷണി കത്തുകളയച്ചിരുന്നു.
Discussion about this post