Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ഇന്റെര്‍മിറ്റെന്റ് ഫാസ്റ്റിംഗ് എല്ലാവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമോ, അതോ ദോഷമോ?

by Brave India Desk
Feb 9, 2023, 10:44 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

പൊണ്ണത്തടിയും അമിതവണ്ണവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ഡയറ്റ് പിന്തുടരുന്നവര്‍ ഇക്കാലത്ത് അനവധിയാണ്. ആരോഗ്യദായകമായ ഭക്ഷണം, വ്യായാമം, ആവശ്യത്തിനുള്ള ശരീരഭാരം എന്നിവ ആരോഗ്യസംരക്ഷണത്തില്‍ വളരെ പ്രാധാനമാണ്. ഇതിനുവേണ്ടി പലവിധത്തിലുള്ള ഡയറ്റ് രീതികള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. അതിലൊന്നാണ് ശരീരഭാരം കുറയ്ക്കുന്നതിന് അടുത്തകാലത്തായി ഏറെപ്പേരെ ആകര്‍ഷിച്ച ഇന്റെർമിറ്റന്റ് ഫാസ്റ്റിംഗ്.

ദിവസേന കുറച്ച് മണിക്കൂറുകള്‍ ഉപവാസം അനുഷ്ഠിക്കുന്ന രീതിയാണിത്. നിശ്ചിത സമയത്ത് ഭക്ഷണവും ബാക്കിയുള്ള സമയം ഉപവാസവും. ഇന്റെര്‍മിറ്റന്റ് ഫാസ്റ്റിംഗിലൂടെ ശരീരഭാരം കുറച്ചവര്‍ ഏറെയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും യോജിച്ച ഡയറ്റ് രീതി അല്ല ഇതെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റായ ഡോ. വിശാഖ. ഒരു ഡോക്ടറുടെ ഉപദേശം തേടാതെ ഒരിക്കലും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എടുക്കരുതെന്നാണ് ഡോ.വിശാഖ പറയുന്നത്. ഈ ഡയറ്റ് രീതി പിന്തുടര്‍ന്നതിന്റെ ഫലമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായ അനുഭവങ്ങള്‍ നേരില്‍ അറിയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ഇത് സംബന്ധിച്ച് ചില അറിവുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Stories you may like

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ഒരു വ്യക്തിയുടെ ആരോഗ്യ ചരിത്രം നോക്കിയിട്ട് മാത്രമേ താന്‍ ഇന്റെര്‍മിറ്റന്റ് ഫാസ്റ്റിംഗ് നിര്‍ദ്ദേശിക്കാറുള്ളൂ എന്ന് ഡോക്ടര്‍ പറയുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ക്ക് ഈ ഡയറ്റ് രീതി യോജിച്ചതല്ല. കാരണം അങ്ങവെയുള്ളവര്‍ ഈ ഡയറ്റ് പിന്തുടര്‍ന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും കുറയാനും അവര്‍ മോഹാലസ്യപ്പെട്ട് വീഴാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അഡ്രിനാലിന്‍ ഗ്രന്ഥി സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കും. ഇത് തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അതുവഴി ഓട്ടോഇമ്മ്യൂണ്‍ രോഗമായ ഹഷിമോട്ടോസ് രോഗസാധ്യത ഉണ്ടാകുകയും ചെയ്യുന്നു.

ഇന്റെര്‍മിറ്റന്റ് ഫാസ്റ്റിംഗ് ആരോഗ്യം മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ശരിയായ രീതിയില്‍ ചെയ്യണമെന്ന് മാത്രം. എന്നാലിവിടെ ശരിയായ രീതിയെന്നത് ആപേക്ഷികമാണ്. രണ്ട് വ്യക്തികള്‍ ശാരീരിക സവിശേഷതകളില്‍ തീര്‍ത്തും വ്യത്യസ്തരായിരിക്കും. അവരുടെ ജീനുകളും സൂക്ഷ്മാണു വ്യവസ്ഥയും ഉപാപചയവുമെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ഒരാള്‍ക്ക് ഒരു ഡയറ്റിംഗ് രീതി കൊണ്ട് ഗുണമുണ്ടായെന്ന് കേട്ടാല്‍ നാളെ മുതല്‍ താനും അതെടുക്കുകയാണെന്ന് തീരുമാനിക്കാതെ ഒരു ആരോഗ്യവിദഗ്ധന്റെ അഭിപ്രായം തേടുക.

പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പിസിഒഎസ് എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ തങ്ങള്‍ക്ക് ഏത് രീതിയില്‍ ഈ ഫാസ്റ്റിംഗ് എടുക്കാമെന്ന് ആരോഗ്യവിദഗ്ധരോട് ചോദിച്ചറിയുക. ഹൈപ്പോഗ്ലൈസീമിയ അഥവാ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ ഈ ഫാസ്റ്റിംഗ് എടുക്കാത്തതാണ് നല്ലത്.

Tags: DietWeight Loss TechniquesIntermittent Fasting
Share1TweetSendShare

Latest stories from this section

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies