ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. വൈഎസ്ആർസിപി എംപി മഗുന്ധ ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ മഗുന്ധ രാഘവയാണ് അറസ്റ്റിലായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇഡി പരാമർശിച്ചിട്ടുണ്ട്.
തെലങ്കാന ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റും കെസിആറിന്റെ മകൾ കവിതയുടെ മുൻ ഓഡിറ്ററുമായ ബുച്ചിബാബു ഗോരന്ത്‌ലയെ, ഡൽഹി മദ്യക്കോഴ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഗുന്ത രാഘവയുടെ അറസ്റ്റ്. ഗോരാന്ത്‌ല അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കെ കവിതയെ ഡിസംബർ 12ന് ഹൈദരാബാദിൽ വെച്ച് സിബിഐ സംഘം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസിൽ കവിതയ്ക്കും പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേസിൽ പ്രതിയാണ്.
Discussion about this post