ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ കുടുംബ കോടതി ഉത്തരവ് ശരിവച്ച് കർണാടക ഹൈക്കോടതി. മുൻ ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണ് കുട്ടിയുടെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കാരണമായി പിതാവ് ചൂണ്ടിക്കാട്ടിയത്.
മറ്റൊരു ബന്ധം കണ്ടെത്തിയ കുട്ടിയുടെ അമ്മ, അവിഹിതത്തിന് മാത്രം മുൻഗണന നൽകുകയും കുട്ടിയെ അവഗണിക്കുകയും ചെയ്തുവെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.പരാതിക്കാരനുമായുള്ള ബന്ധം വിശ്ചേദിച്ച യുവതി, വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പുതിയ പങ്കാളിയോടൊത്ത് ബംഗളൂരുവിൽ താമസമാക്കി. കുട്ടിയുടെ സംരക്ഷണാവകാശം സ്വന്തമാക്കിയിട്ടും കുട്ടിയെ യുവതിയുടെ അച്ഛനെയും അമ്മയെയും നോക്കാൻ ഏൽപ്പിക്കുകയാണ് ഉണ്ടായതെന്ന് കോടതി കണ്ടെത്തിയിരുന്നു.
യുവതിയും അവളുടെ പുതിയ പങ്കാളിയും തമ്മിലുള്ള ബന്ധത്തിനിടയിൽകുട്ടി അവിശുദ്ധമായ അന്തരീക്ഷത്തിൽ വളരുന്നതിനാൽ, കുട്ടിയുടെ ക്ഷേമവും ഭാവിയും യുവതിയിൽിൽ സുരക്ഷിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതി അപമര്യാദയായി പെരുമാറിയതും വിധി പ്രസ്താവത്തിനിടെ കോടതി പരിഗണിച്ചു. യുവതി, സ്വന്തം ഭർത്താവിനോട് വീട്ടിൽ അപമര്യാദയായി പെരുമാറുക മാത്രമല്ല, ഫാമിലി കൗൺസിലിംഗിനിടയിലും പൊതുസ്ഥലത്ത് വച്ചും അപമര്യാദയായി പെരുമാറിയതായി കോടതി കണ്ടെത്തി. ഒരിക്കലും മുൻഭർത്താവിനോട് സത്യസന്ധത പുലർത്തിയിരുന്നില്ലെന്ന് ‘ ജസ്റ്റിസ് അലോക് ആരാദേയുടെയും ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയുടെയും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ ഞായറാഴ്ചകളിലും പ്രധാനപ്പെട്ട ഉത്സവങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കുട്ടിയെ കാണാൻ സ്ത്രീക്ക് സന്ദർശന അവകാശം കോടതി അനുവദിച്ചു. വേനൽക്കാല അവധിക്കാലത്ത് 10 ദിവസത്തേക്ക് കുട്ടിയുടെ സംരക്ഷണവും അവർക്ക് ലഭിക്കും.
Discussion about this post