ന്യൂഡൽഹി: കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നു. നെഹ്രുവിന്റെ പിൻഗാമികൾ കുടുംബപ്പേരിന്റെ സ്ഥാനത്ത് ഗാന്ധി എന്ന് ചേർക്കുന്നതിനെ കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരാഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചർച്ച സജീവമായത്. പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിൽ ആരാണ് മുത്തച്ഛന്റെ നാമം കുടുംബപേരായി ഉപയോഗിക്കുന്നതെന്നും ആ പാരമ്പര്യം ആർക്കാണുള്ളതെന്നും കോൺഗ്രസ് നേതാക്കൾ ചേദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി നെഹ്രുവിന്റെ പിൻഗാമികളെ തന്നെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
നെഹ്രുവിന്റെ കൊച്ചുമകൻ രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടേയും മകളായ പ്രിയങ്ക വാദ്രയുടെ മകന്റെ പേര് റെഹാൻ രാജീവ് എന്നാണ്. പ്രിയങ്കയുടെ മകന് അവന്റെ മുത്തശ്ശന്റെ പേര് സർനെയിം ആക്കാൻ മടി കാണിക്കാത്ത കുടുംബം, നെഹ്രുവിന്റെ നാമം എന്തിന് ഒഴിവാക്കുന്നു, നാണക്കേടു കൊണ്ടാണോ എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. സമാനമായ ചോദ്യം നിരവധി പേരാണ് ഉയർത്തുന്നത്.
ഗാന്ധി’ എന്ന കുടുംബപ്പേര് മേഷ്ടിച്ചതിലൂടെ നെഹ്റു കുടുംബം ഭാരതത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടത്തിയതെന്നും ബിജെപി നേതാവ് സി ടി രവി പറഞ്ഞു. ഇന്ദിര പ്രിയദര്‍ശിനിയ്ക്ക് തന്റെ പിതാവ് നെഹ്റുവിന്റെ പേര് നാണക്കേടായതുകൊണ്ടാണോ ഇന്ദിര ഗാന്ധി എന്നാക്കിയത്. പ്രിയങ്ക വാദ്രക്ക് തന്റെ ഭര്‍ത്താവിന്റെ പേരില്‍ ഇത്ര നാണക്കേടുള്ളതു കൊണ്ടാണോ മകന് റെഹാന്‍ രാജീവ് ഗാന്ധി എന്ന് പേരിട്ടത് എന്ന് ബിജെപി നേതാവ് സി ടി രവി ചോദിച്ചു.
നെഹ്രു മഹാനായ മനുഷ്യനായിരുന്നു എന്നാണ് കോൺഗ്രസുകാർ പറയുന്നത്. അങ്ങനെയെങ്കിൽ നെഹ്രു കുടുംബമെന്താ ആ വാല് പേരിനൊപ്പം ചേർക്കാത്തതെന്ന് സോണിയയും രാഹുലും പ്രിയങ്കയും അടക്കമുള്ളവരെ പരോക്ഷമായി സൂചിപ്പിച്ചാണ് പ്രധാനമന്ത്രി ചോദിച്ചത് പ്രധാനമന്ത്രിയുടെ പരാമർശത്തെ ഒച്ചപ്പാടും ബഹളവും ഉയർത്തിയാണ് കോൺഗ്രസ് നേരിട്ടത്.
Discussion about this post