ഇസ്താംബൂൾ: ഭൂകമ്പത്തിൽ വലയുന്ന തുർക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഇന്ത്യൻ മെഡിക്കൽ സംഘം. ഇന്ത്യൻ സൈന്യം കേവലം ആറ് മണിക്കൂർ മാത്രമെടുത്ത് സജ്ജീകരിച്ച ഫീൽഡ് ഹോസ്പിറ്റൽ ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
വൈദ്യസഹായം നൽകുന്നതിനായി 14 വിദഗ്ധ ഡോക്ടർമാരും 96 മെഡിക്കൽ ജീവനക്കാരുമാണ് ഫീൽഡ് ഹോസ്പിറ്റലിൽ നിലയുറപ്പിച്ചിട്ടുള്ളത്. ആദ്യം 30 കിടക്കകളോട് കൂടി സജീകരിച്ച ആശുപത്രിയിൽ ഇപ്പോൾ കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചതായാണ് വിവരം.
ഏകദേശം 800 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് 60 പാരാ ഫീൽഡ് ഹോസ്പിറ്റലിന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ യദുവീർ സിംഗ് വ്യക്തമാക്കുന്നു.പത്തോളം മേജർ ശസ്ത്രക്രിയകൾ ഈ ആശുപത്രിയിൽ വച്ച് നടന്നു. നിരവധി ജീവനുകളെയാണ് ആശുപത്രി രക്ഷിച്ചത്.
Discussion about this post