ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച് യുവാവിനെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ചുട്ടുകൊന്ന സംഭവത്തിൽ 10 പേർ അറസ്റ്റിൽ. ഏറെ പ്രതിഷേധത്തിന് ശേഷമാണ് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതികളിൽ ചിലരെ അറസ്റ്റ് ചെയ്യുന്നത്. യുവാവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നതോടെ പോലീസിനെ നടപടിയെടുക്കാതെ തരമില്ലാതാവുകയായിരുന്നു.
കഴിഞ്ഞ ദിവസം, മതനിന്ദയാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ പിടികൂടുകയായിരുന്നു. മർദ്ദിച്ചവശനാക്കി കറുത്ത ചായം പൂശി യുവാവിന്റെ ദേഹത്ത് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ വ്യക്തിവിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കൊച്ചുകുട്ടികൾ അടക്കമെത്തിയാണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. ഖുറാറെ അവഹേളിച്ചുവെന്നാരോപിച്ചാണ് യുവാവിനെ അതിക്രൂരമായി കൊന്നു കളഞ്ഞത്.
Discussion about this post