2012ൽ പുറത്തിറങ്ങിയ ‘കമാൽ ധമാൽ മലമാൽ’ എന്ന സിനിമയിലെ ഹിന്ദു വിരുദ്ധ രംഗത്തിൽ ക്ഷമ ചോദിച്ച് നടൻ ശ്രേയസ് തൽപഡെ. ചിത്രത്തിലെ ഈ രംഗത്തിനെതിരെ ഉയർന്ന വിമർശനം സഹിതമാണ് അദ്ദേഹം ട്വിറ്ററിൽ ക്ഷമാപണക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തൽപഡെ ഒരു ലോറി കാൽ കൊണ്ട് തടഞ്ഞ് നിർത്തുന്നതാണ് രംഗം. ലോറിയുടെ മുൻ വശത്ത് തന്നെ ഓം എന്ന് എഴുതിയിട്ടുണ്ട്. ഇതിലാണ് ചിത്രത്തിലെ കഥാപാത്രം ചെരുപ്പിട്ട് ചവിട്ടുന്നത്. ഈ രംഗം മനപൂർവ്വമല്ലെന്നും ക്ഷമ അഭ്യർത്ഥിക്കുന്നുവെന്നും തൽപഡെയുടെ ട്വീറ്റിൽ പറയുന്നു.
”ഒരു രംഗം ഷൂട്ട് ചെയ്യുമ്പോൾ ധാരാളം ഘടകങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. അയാളുടെ മാനസികാവസ്ഥ പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ, പിന്നെ സംവിധായകന് ആവശ്യമുള്ള കാര്യങ്ങൾ, സമയപപരിമിതി അങ്ങനെ നിരവധി കാര്യങ്ങൾ നോക്കണം. എന്നാൽ ഈ വീഡിയോയിൽ കാണുന്ന കാര്യങ്ങൾക്ക് ഞാനൊരിക്കലും എന്നെ ന്യായീകരിക്കുന്നില്ല. ഇത് ഒരിക്കലും മനപൂർവ്വം സംഭവിച്ച കാര്യമല്ല. എങ്കിലും ഞാൻ ഇതിന് ക്ഷമാപണം നടത്തുകയാണ്. ഇത് ഞാൻ ശ്രദ്ധിച്ച് സംവിധായകന്റെ ശ്രദ്ധയിൽ പെടുത്തണമായിരുന്നു. ഞാൻ ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്തുകയോ ഇത്തരം രംഗങ്ങൾ ആവർത്തിക്കുകയോ ചെയ്യില്ലെന്നും” തൽപഡെ ക്ഷമാപണ കുറിപ്പിൽ പറയുന്നു.
മേരിക്കുണ്ടോരു കുഞ്ഞാട് എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പാണ് ഈ ചിത്രം. നാനാ പടേക്കർ, പരേഷ് റാവൽ, ഓം പുരി, അസ്രാണി, ശക്തി കപൂർ, നൈര ബാനർജി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗോൽമാൽ റിട്ടേൺസ്, ഓം ശാന്തി ഓം, ഹൗസ്ഫുൾ 2 തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ താരമാണ് തൽപഡെ.
https://twitter.com/shreyastalpade1/status/1625030568001040386
Discussion about this post