Wednesday, August 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വേറെ വഴിയില്ല ആശാനേ; വഴി തെറ്റിപ്പോയ വളർത്തുനായ ടാക്‌സി പിടിച്ചെത്തി; ചുറ്റിക്കറങ്ങിയത് 100 മൈലോളം

by Brave India Desk
Feb 15, 2023, 05:31 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ആൾക്കൂട്ടത്തിലെ തിരക്കിനിടയിൽപ്പെട്ടും അപരിചിതമായ സ്ഥലത്തു വച്ചും ഒരു തവണയെങ്കിലും കൂട്ടം തെറ്റിപ്പോവുകയോ വഴി തെറ്റിപ്പോവുകയോ ചെയ്തിട്ടില്ലേ? കൂടെ വന്ന ആളെയോ വഴിയോ കണ്ടെത്താനാകാതെ എത്രമാത്രം നമ്മളന്ന് വിഷമിച്ചു. പണ്ട് ലാലേട്ടൻ പറഞ്ഞത് പോലെ ‘ചോയിച്ച് ചോയിച്ച് എത്തിയ കഥ പലർക്കും പങ്കുവയ്ക്കാനുണ്ടാകും. ഇത് മനുഷ്യന്റെ കാര്യം, വഴി തെറ്റിപ്പോയത് ഒരു മിണ്ടാപ്രാണിയുടേതാണെങ്കിലോ? വല്ല അടയാളവും ഉണ്ടെങ്കിൽ സുമനസ്സുള്ളവർ തിരികെ ഏൽപ്പിക്കും.

എന്നാൽ വഴിതെറ്റിപ്പോയ ഇടത്തു നിന്നും, ടാക്‌സി പിടിച്ച് വീട്ടിൽ തിരികെ എത്തിയ കഥയാണ് മാഞ്ചസ്റ്ററിലെ റാൽഫ് എന്ന ഓമന നായയ്ക്ക് പറയാനുള്ളത്. ജോർജിയ ക്രൂവ് എന്ന വ്യക്തി റാൽഫിനോടൊപ്പം പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു. എന്നാൽ അവൻ കൂട്ടം തെറ്റിപ്പോയി. കുറേ സമയം അന്വേഷിച്ചെങ്കിലും റാൽഫിനെ കണ്ടെത്താനായില്ല. ഈ സമയം റാൽഫ് ആകട്ടെ മാഞ്ചസ്റ്റർ എയർപോർട്ടിലേക്കുള്ള ഒരു ടാക്‌സിയിൽ കയറിപ്പറ്റി. അവധിക്കാലം ആഘോഷിക്കാനായി ദൂര ഇടത്തേക്ക് പോകുകയായിരുന്നു ഒരു കുടുംബമായിരുന്നു ടാക്‌സിയിൽ കയറിയത്. നല്ലവരായ ആ കുടുംബം റാൽഫിനേയും യാത്രയിൽ കൂടെ കൂട്ടി. എയർപോർട്ടിൽ കുടുംബം എത്തിയപ്പോൾ അവൻ കാറിൽ നിന്ന് ഇറങ്ങാതെ അവിടെ ഇരുന്നു. ടാക്‌സി തിരിച്ച് വീണ്ടും യാത്ര പുറപ്പെട്ട ഇടത്തേക്ക്. അങ്ങനെ 100 മൈലോളം അവൻ ടാക്‌സി കാറിൽ സഞ്ചരിച്ചു.

Stories you may like

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഈ സമയമത്രയും തന്റെ മൂന്ന് വയസുകാരനായ റാൽഫ് എന്ന അരുമയേയും അന്വേഷിച്ച് നടക്കുകയായിരുന്നു ജോർജിയ ക്രൂവ്. ഒടുവിൽ അവർ നായയെ കാണാനില്ലാത്ത സങ്കട വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മണിക്കൂറുകൾക്ക് ശേഷം ഒരു സ്ത്രീ, റാൽഫ് ഒരു ടാക്‌സിയിൽ കറങ്ങുന്ന വിവരം ജോർജിയയോട് പറഞ്ഞു. ടാക്‌സി ഡ്രൈവറാകട്ടെ എങ്ങനെയാണ് റാൽഫിലെ തിരികെ ഉടമസ്ഥനെ ഏൽപ്പിക്കുക എന്ന ആലോചനയിലായിരുന്നു. അങ്ങനെ ജോർജിയയുടെ സുഹൃത്ത് വഴി റാൽഫ് ഉള്ള ടാക്‌സി കണ്ടു പിടിക്കുകയും 100 മൈൽ നീണ്ട റോഡ് ട്രിപ്പിന് ശേഷം റാൽഫ് ടാക്‌സി പിടിച്ച് വീട്ടിലെത്തുകയും ചെയ്തുവെന്ന് ജോർജിയ പറയുന്നു

Tags: dogtaxipet dog
Share16
Tweet
SendShare

Latest stories from this section

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

Latest News

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies