Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

by Brave India Desk
Jul 12, 2026, 12:41 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരത്തിലെ കനത്ത പരാജയത്തിന് പിന്നാലെ, യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെയ്ക്ക് ഇന്ത്യൻ ടീമിൽ നൽകുന്ന അനാവശ്യ മുൻഗണനയെയും സ്വജനപക്ഷപാതത്തെയും കടുത്ത ഭാഷയിൽ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. പുതിയ നായകൻ ശ്രേയസ് അയ്യരുമായുള്ള വ്യക്തിപരമായ അടുപ്പമാണ് സൂര്യാൻഷ് ഷെഡ്ജെയുടെ യഥാർത്ഥ പ്രകടനങ്ങളെ മറികടന്ന് അദ്ദേഹത്തിന്റെ സെലക്ഷനിലേക്ക് നയിച്ചതെന്ന് ശ്രീകാന്ത് ആരോപിച്ചു.

മുംബൈ ആഭ്യന്തര ടീമിലും ഐപിഎല്ലിൽ പഞ്ചാബ് കിങ്സിലും ശ്രേയസ് അയ്യരുടെ കീഴിലാണ് ഈ 23-കാരൻ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ മൂന്ന് ഓവറിൽ 39 റൺസ് വഴങ്ങുകയും ബാറ്റിങ്ങിൽ ആറ് പന്തിൽ നിന്ന് വെറും 7 റൺസ് മാത്രം എടുക്കുകയും ചെയ്ത താരത്തിന്റെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായിരുന്നു. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ചീക്കി ചീക’യിലൂടെയാണ് ശ്രീകാന്ത് ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിലെ ഈ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്. ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്ന ഈ കളിക്കാരനെ തികച്ചും മുംബൈ, പഞ്ചാബ് കിങ്സ് ക്വോട്ടയിലാണ് ടീമിലെടുത്തിരിക്കുന്നതെന്ന് ശ്രീകാന്ത് തുറന്നടിച്ചു. ഐപിഎല്ലിൽ കാര്യമായി ഒന്നും ചെയ്യാത്ത, അപൂർവ്വമായി മാത്രം പന്തെറിയുന്ന ഇയാളെപ്പോലെയുള്ളവർ വല്ലപ്പോഴും ഒരു 30 റൺസ് എടുക്കുന്നത് തന്റെ ഈ പ്രായത്തിൽ തനിക്കും ചെയ്യാൻ കഴിയുന്ന കാര്യമാണെന്ന് അദ്ദേഹം പരിഹസിച്ചു

Stories you may like

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ശ്രേയസ് അയ്യർ മുംബൈയുടെയും പഞ്ചാബിന്റെയും നായകനായതും, ചീഫ് സെലക്ടർ അജിത് അഗാർക്കർ മുംബൈയിൽ നിന്നുള്ള ആളായതുമാണ് ഈ സെലക്ഷന് പിന്നിലെ രഹസ്യമെന്നും അദ്ദേഹം ആരോപിച്ചു. സൂര്യൻഷ് എറിയുന്ന തരം മീഡിയം പേസ് പന്തുകളെ തന്റെ 66-ാം വയസ്സിലെ മോശം കാഴ്ചശക്തി വെച്ചുപോലും തല്ലിപ്പരത്താൻ തനിക്ക് സാധിക്കുമെന്നും, ഷെഡ്ഗെ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഇയാൾ ഗ്രൗണ്ടിലല്ല ‘ഷെഡ്ഡിൽ’ ആണ് ഇരിക്കേണ്ടതെന്നും ശ്രീകാന്ത് പരിഹസിച്ചു. കളിക്കളത്തിൽ ഒരു ബാധ്യതയായി മാറിയ ഇയാളെപ്പോലെയുള്ളവരെ ക്വോട്ട അടിസ്ഥാനത്തിൽ ടീമിലെടുക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് അയർലൻഡിനെതിരായ മത്സരത്തിലും രണ്ട് ഓവറിൽ 25 റൺസ് വഴങ്ങുകയും ഒരു റൺസ് മാത്രം എടുക്കുകയും ചെയ്ത് താരം പരാജയപ്പെട്ടിരുന്നു.

സൂര്യാൻഷ് ഷെഡ്ജെ, ശിവം ദുബെ എന്നിവർക്ക് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നതിന് പകരം അർഹരായ മറ്റ് നിരവധി താരങ്ങൾക്ക് ഇന്ത്യൻ ടീം മാനേജ്‌മെന്റ് അവസരം നൽകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. അവസാന ടി20-യിൽ ഒരു ഓവറിൽ 22 റൺസ് വഴങ്ങുകയും 10 പന്തിൽ 14 റൺസ് മാത്രം എടുക്കുകയും ചെയ്ത ശിവം ദുബെയും വൻ പരാജയമായിരുന്നു.

ഭുവനേശ്വർ കുമാർ, കൃനാൽ പാണ്ഡ്യ, മൊഹ്സിൻ ഖാൻ, ഗുർനൂർ ബ്രാർ എന്നിവർക്ക് അവസരം നൽകാമെന്ന് പറഞ്ഞ ശ്രീകാന്ത്, രജത് പാട്ടീധാറിനെ എന്തുകൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താത്തതെന്നും ചോദ്യം ചെയ്തു. സ്പിന്നിനെതിരെയും പേസിനെതിരെയും ദുബെയേക്കാൾ മികച്ച രീതിയിൽ സിക്സറുകൾ പറത്താൻ പാട്ടീധാറിന് സാധിക്കുമെന്നും, വേഗതയേറിയ പന്തുകൾക്ക് മുന്നിൽ ദുബെ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം വിലയിരുത്തി. അയർലൻഡിനോട് 0-2 നും ഇംഗ്ലണ്ടിനോട് 0-4 നും പരമ്പരകൾ കൈവിട്ട്, ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ ആറ് മത്സരങ്ങളുടെ പരാജയഭാരവുമായി നിൽക്കുന്ന ഇന്ത്യൻ ടീമിന് ശ്രീകാന്തിന്റെ ഈ കടുത്ത വിമർശനം വലിയ തിരിച്ചടിയാണ്

Tags: K Srikkanthindian cricketPunjab Kingsipl 2026
Share
Tweet
SendShare

Latest stories from this section

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

Latest News

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies