Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിജെ ആർമിയും ഔദ്യോഗിക ടീമും തമ്മിൽ പച്ചത്തെറി ; പുറത്തുവരുന്നത് കുട്ടി സഖാക്കളുടെ അവിഹിതങ്ങളും പീഡന കഥകളും ; തില്ലങ്കേരി സഖാക്കൾ ഫുൾ ചുരുളി മോഡിൽ

by Brave India Desk
Feb 15, 2023, 10:44 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ : കണ്ണൂരിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതോടെ രണ്ട് പക്ഷങ്ങൾ തമ്മിലുള്ള വിഴുപ്പലക്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ശക്തമാകുന്നു. ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും കണ്ണൂരിലെ ഔദ്യോഗിക പക്ഷവും തമ്മിൽ ഫേസ്ബുക്കിൽ രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്. സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ച് കുട്ടി സഖാക്കൾ പരസ്പരം പച്ചത്തെറി വിളിച്ചാണ് ഏറ്റുമുട്ടുന്നത്.

ക്വട്ടേഷൻ കേസിലും സ്വർണക്കടത്തിലും കൊലപാതകക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും ഔദ്യോഗിക പക്ഷവും തമ്മിലാണ് ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നത്. ഇരു പക്ഷങ്ങളും രൂക്ഷമായ അസഭ്യവർഷമാണ് ഫേസ്ബുക്കിൽ നടത്തുന്നത്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി എം. ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ശ്രമിച്ചെന്നുള്ള ആരോപണം കണ്ണൂരിലെ തന്നെ പാർട്ടി അംഗം ശ്രീലക്ഷ്മി അനൂപ് ഉന്നയിച്ചതോടെയാണ് തെറിവിളി രൂക്ഷമായത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

പോസ്റ്റിനു താഴെ ആകാശ് തില്ലങ്കേരി തെറിവിളിയുമായെത്തി. നേരത്തെ ഒരുമിച്ച് നിന്ന് നടത്തിയ പല കൊള്ളരുതായ്മകളും ഇതിനൊപ്പം പുറത്തുവന്നു. എടയന്നൂരിലെ സിപിഎം നേതൃത്വമാണ് ഷുഹൈബിനെ കൊല ചെയ്യിച്ചത് എന്നും ക്വട്ടേഷൻ തന്നവർക്ക് സഹകരണ ബാങ്കിൽ ജോലി കിട്ടിയെന്നും ആകാശ് തുറന്നടിച്ചു. കൊലപാതകം ചെയ്തവർ വഴിയാധാരമായെന്നും ആത്മഹത്യ ചെയ്യുന്ന അവസ്ഥ വരെയുണ്ടായെന്നും ആകാശ് തില്ലങ്കേരി പ്രതികരിച്ചു.

ശ്രീലക്ഷ്മി അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാർട്ടി ഇടപെട്ട് തീർത്ത വിഷയത്തിൽ ശ്രീലക്ഷ്മി അനൂപ് അനാവശ്യമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആകാശ് തില്ലങ്കേരി പക്ഷം ആരോപിക്കുന്നത്. തില്ലങ്കേരിയിലെ പാർട്ടി യുവനേതാവായിരുന്ന ജയപ്രകാശ് തില്ലങ്കേരിയും ഈ വിഷയത്തിൽ ഇടപെട്ടതോടെ തെറിവിളിയും വാക്‌പോരും രൂക്ഷമായി.

ജയപ്രകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജയപ്രകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കിൽ കണ്ണു പൊട്ടുന്ന തെറിവിളിയുമായി ഇരു സംഘങ്ങളും പോരടിച്ചതോടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി എം.വി ജയരാജനും കണ്ണൂർ ഡിവൈ‌എഫ്‌ഐ ജില്ല കമ്മിറ്റിയും രംഗത്തെത്തി. ഉളുപ്പുണ്ടെങ്കിൽ പാർട്ടി ചിഹ്നവും പേരും ആകാശ് തില്ലങ്കേരിയെപ്പോലുള്ളവർ ഉപയോഗിക്കരുതെന്ന് എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. തെറി രാജാവാകാനാണ് ആകാശ് തില്ലങ്കേരി ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

നാടിന്റെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്ന് ഡി‌വൈ‌എഫ്‌ഐ കണ്ണൂർ ജില്ല കമ്മിറ്റിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയേയും രക്തസാക്ഷി കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുന്ന ആകാശ് തില്ലങ്കേരിക്കും സംഘത്തിനുമെതിരെ പ്രതിരോധിക്കാൻ തയ്യാറാകുമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല കമ്മിറ്റി വ്യക്തമാക്കി.

പി. ജയരാജനുമായി നേരിട്ട് ബന്ധമുള്ളവരാണ് ആകാശ് തില്ലങ്കേരി സംഘത്തിലുള്ളത്. പി ജയരാജന്റെ നിർദ്ദേശമനുസരിച്ച് രാഷ്ട്രീയ എതിരാളികൾക്ക് നേരെ അക്രമം നടത്തിവന്ന സംഘമായിരുന്നു ഇത്. സംസ്ഥാന നേതൃത്വത്തിനു മുകളിൽ വളരുന്നുവെന്ന തോന്നലിൽ പി ജയരാജനെ പാർട്ടി നേതൃത്വം ഒതുക്കിയതോടെ ഇവർക്ക് പാർട്ടിയിൽ സ്ഥാനമില്ലാതാവുകയായിരുന്നു. തുടർന്ന് സ്വർണക്കടത്ത് ക്വൊട്ടേഷൻ കേസിൽ പിടിക്കപ്പെട്ടതോടെ ആകാശ് തില്ലങ്കേരിയേയും സംഘത്തേയും സിപിഎം മാറ്റി നിർത്തി. പാർട്ടി ഗുണ്ടാ സംഘങ്ങൾക്കിടയിൽ ഇതോടെ മൂപ്പിളമ തർക്കവും വാക്കേറ്റവും രൂക്ഷമാവുകയായിരുന്നു. ഇതിന്റെ അനുരണനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലും തുടരുന്നത്.

Tags: akash thillankeryPJ ArmyM ShajarThillankerip jayarajan
Share4
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies