ന്യൂഡൽഹി: ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ്. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞൈടുപ്പ് നടക്കുന്നത്. 3327 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ഉടനീളമായി ഒരുക്കിയിരിക്കുന്നത്. 28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷയാണ് ത്രിപുരയിൽ ഒരുക്കിയിരിക്കുന്നത്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബിജെപി, സിപിഎം-കോൺഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാർട്ടികൾ തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
60 സീറ്റുകളിൽ 36 എണ്ണം നേടിയാണ് കഴിഞ്ഞ തവണ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ട് സീറ്റാണ് നേടിയത്. 16 സീറ്റാണ് കഴിഞ്ഞ തവണ സിപിഎമ്മിന് ലഭിച്ചത്.
Discussion about this post