കൊച്ചി: വിവാഹ വാർഷിക ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. വിവാഹ ചിത്രങ്ങൾക്കൊപ്പം ഭാര്യയുമൊത്തുള്ള വ്യത്യസ്ത ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ലാൽ ജോസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
‘അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്.
കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു.
Leena, happy wedding anniversary, and thank you for tolerating me❤️‘ എന്നതാണ് കുറിപ്പ്.
വർഷങ്ങൾ സംവിധാന സഹായിയായി ജോലി ചെയ്ത ശേഷം സംവിധാന രംഗത്തേക്ക് കടന്നു വന്ന ലാൽ ജോസിന്റെ ആദ്യ ചിത്രം ‘ഒരു മറവത്തൂർ കനവ്‘ ആയിരുന്നു. മീശമാധവൻ, ക്ലാസ്മേറ്റ്സ് തുടങ്ങിയ വൻ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം രണ്ടാം ഭാവം, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സാമൂഹിക പ്രസക്തിയും കലാമൂല്യവുമുള്ള ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Discussion about this post