ഡൽഹി: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 263 റൺസിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ കരുതലോടെയാണ് ഇന്ത്യ ബാറ്റ് വീശിയത്. 13 റൺസുമായി ക്യാപ്ടൻ രോഹിത് ശർമ്മയും 4 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.
ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണർ ഉസ്മാൻ ഖവാജ 81 റൺസെടുത്തു. പീറ്റർ ഹാൻഡ്സ്കോംബ് 72 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റ് വീഴ്ത്തി. മികച്ച ഫോമിലുള്ള സ്പിന്നർമാരായ ജഡേജയും അശ്വിനും 3 വിക്കറ്റുകൾ വീതം വീഴ്ത്തി.
4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സിനും 132 റൺസിനും വിജയിച്ചിരുന്നു. പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ പരമ്പരയിൽ ഇന്ത്യക്ക് ഇനിയും മികച്ച പ്രകടനങ്ങൾ അനിവാര്യമാണ്.
Discussion about this post