വാഷിംഗ്ടൺ : പലസ്തീൻ പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പേരുകേട്ട തീവ്രവാദിയാണെന്നും പോംപെ പറഞ്ഞു. ഇസ്രായേലിന്റെയും പലസ്തീനിന്റെയും കാര്യത്തിൽ അമേരിക്കയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇസ്രായേൽ ഒരു അധിനിവേശ രാഷ്ട്രമല്ല. യഹൂദ ജനതയുടെ മാതൃരാജ്യമാണിതെന്ന് തനിക്ക് ബോധ്യപ്പെട്ടു. ബൈബിളിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ അബു മേസൻ എന്ന് വിളിച്ചാണ് പോംപെ പരിഹസിച്ചത്. മഹ്മൂദ് അബ്ബാസുമായി ബറാക്ക് ഒബാമ നടത്തിയ ചർച്ചകളെയും അദ്ദേഹം വിമർശിച്ചു. ”അമേരിക്കക്കാർ ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കിയ അബു മാസനെ” എന്നാണ് പലസ്തീൻ പ്രസിഡന്റിനെക്കുറിച്ച് മൈക്ക് പോംപെ പരാമർശിച്ചത്. യഹൂദിയയിലും സമരിയയിലും താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും വേണ്ടി നല്ല പ്രവർത്തനങ്ങൾ ചെയ്യാനും യുഎസ് ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post