തൃശൂരിലെ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമാണെന്ന് സിപിഐഎം നേതാവും ലോക്സഭാ എംപിയുമായ എംപി രാജേഷ്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും, പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആര്‍എസ്എസിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളതെന്നും കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ തലകുനിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും രാജേഷ് ആരോപിക്കുന്നു.
തൃശൂരിലെ ട്രെയിനിംഗ് അക്കാദമിയുടെ തലപ്പത്ത് ഐജി സുരേഷ് രാജ് പുരോഹിത് ആണ്. നേരത്തെ കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഐജി പ്രസംഗിച്ചത് വിവാദമായിരുന്നു. മഹത്തായ ഋഷിപരമ്പരയില്‍പ്പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ അഭിമാനം കൊളളുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/mbrajeshofficial/posts/1002723046455372
തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആര്.എസ്സ്.എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. എറണാകുളത്തെ മീറ്റ് പ്രോടക്റ്റ്സ് ഓഫ് ഇന്ത്യക്ക് നേരെയുണ്ടായ ഭീഷണിയെ പോലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ആര്.എസ്സ്.എസ്സ്. നിലപാട് പോലീസിലും അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്. ഈ നിലപാട് തിരുത്താനും വിലക്ക് പിന്‍വലിക്കാനും ഉടന്‍ തയ്യാറാകണം
Discussion about this post