മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്കെതിരെയുള്ള വാക്പോര് അവസാനിപ്പിച്ച് സഖ്യ കക്ഷിയായ ശിവസേന. കല്യാണ്‍ ഡോംബിവിലിയില്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറായെന്ന് ശിവസേന അറിയിച്ചു.
52 സീറ്റുകളോടെ ശിവസേന ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 42 സീറ്റുകളുമായി ബി.ജെ.പി രണ്ടാമതെത്തി. ഭരിക്കാനുള്ള ഭൂരിപക്ഷമായ 62 സീറ്റുകളിലെത്താന്‍ ബി.ജെ.പി യുമായി സഖ്യത്തിനൊരുങ്ങുകയാണ് ശിവസേന. കോര്പ്പറേഷന് ഭരിക്കണമെങ്കില്‍ ശിവസേനയ്ക്ക് ബി.ജെ.പി പിന്തുണ ആവശ്യമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരസ്പരം ഏറ്റുമുട്ടിയത് താല്‍ക്കാലികമാണെന്നും കഴിഞ്ഞതെല്ലാം കഴിഞ്ഞെന്ന നിലപാടിലുമാണ് ശിവസേന. അതേസമയം, നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രം സഖ്യത്തിന് തയ്യാറാകാമെന്ന നിലപാടിലാണ് ബി.ജെ.പി.
Discussion about this post