കണ്ണൂർ: കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരസംഘത്തിന്റെ സാന്നിദ്ധ്യം. കണ്ണൂർ, കൊട്ടിയൂർ കൂനംപള്ള കോളനിയിലാണ് നാലംഗ ഭീകരസംഘമെത്തിയത്. 2 സ്ത്രീകളും, 2 പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ സംഘമാണ് കൂനംപള്ള കോളനിയിൽ കയറിയത്.
ദിനേശൻ എന്നയാളുടെ വീട്ടിലെത്തി ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് ഭീകരർ മടങ്ങുകയായിരുന്നു. ദൃക്സാക്ഷികളുടെ മൊഴി അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ച മുൻപ് ആറളത്തും ഭീകരർ എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളിൽ കയറിയ സംഘം, ഭക്ഷണ സാധനങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്നു.ആറളം മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഇതിനു മുൻപ് റിപ്പോർട്ട് ചെയ്തിരുന്നില്ല.
Discussion about this post