തിരുവനന്തപുരം : തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി താഴെയിറക്കി. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യയുടെ ഐഎക്സ് 540 എക്സ്പ്രസ് വിമാനമാണ് അടിയന്തിര ലാന്റിംഗ് നടത്തിയത്. വിമാനത്തിന്റെ മുൻവശത്തെ ടയറിൽ പൊട്ടൽ കണ്ടെത്തിയതോടെയാണ് അടിയന്തിരമായി ലാന്റിംഗ് ചെയ്യാൻ അനുമതി തേടിയത്.
തുടർന്ന് ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് വിമാനത്താവളത്തിലെ റൺവേയിലേക്ക് അടിയന്തിര ലാന്റിംഗിനുളള സജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശം ലഭിച്ചു. എമർജൻസി ലാന്റിംഗിനുള്ള അനുമതിയും നൽകി. വിമാനത്തിൽ 148 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Discussion about this post