വർക്കല: ക്ഷേത്രോത്സവത്തിനെത്തിയെ ഭക്തരെ കൈയ്യിലെടുത്ത് എസ്‌ഐ.മണമ്പൂർ തൊട്ടിക്കല്ല് ശിവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേള ട്രൂപ്പിനൊപ്പം പാടിയാണ് കല്ലമ്പലം എസ്‌ഐ സുധീഷ് കാണികളുടെ ഹൃദയം കീഴടക്കിയത്.
ക്ഷേത്ര ഭാരവാഹികൾ ക്ഷണിച്ചതിനെത്തുടർന്ന് ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലെ സമ്മാനദാനം നടത്തി മടങ്ങാൻ തുടങ്ങുമ്പോഴാണ്, മജീഷ്യൻ കൂടിയായ എസ്.ഐ. മാജിക് അവതരിപ്പിക്കണമെന്ന് ആവശ്യമുയർന്നത്. മാജിക് അവതരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളില്ലെന്ന് പറഞ്ഞപ്പോൾ പാട്ടുപാടണമെന്നായി നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സ്‌നേഹത്തോടെയുള്ള അഭ്യർത്ഥന കേട്ടതോടെ എസ്.ഐ. ഗാനമാലപിക്കുകയായിരുന്നു. എസ്‌ഐയുടെ പാട്ടിനൊപ്പം നാട്ടുകാർ ചുവടുവെച്ചു.
നാലുമാസം മുൻപാണ് ആറ്റുകാൽ സ്വദേശിയായ എസ്‌ഐ സുധീഷ് കല്ലമ്പലത്ത് ചുമതലയേറ്റെടുത്തത്. പോലീസുകാരനാവുന്നതിന് മുൻപ് പ്രൊഫഷണൽ മജീഷ്യനായിരുന്ന സുധീഷ്, എസ്‌ഐ ആയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാജിക്കിന്റെ അകമ്പടിയോടെ ലഹരിബോധവത്കരണവും നടത്താറുണ്ട്.
Discussion about this post