ശ്രീനഗർ : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും മഞ്ഞിൽ കളിക്കുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് കശ്മീരിലെത്തി ഇവർ പരസ്പരം മഞ്ഞെറിഞ്ഞ് കളിച്ചുല്ലസിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്.
ഇപ്പോഴിതാ ഇരുവരും ചേർന്ന് സ്‌നോമൊബൈൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വിനോദസഞ്ചാരികൾക്ക് നടുവിലൂടെ സഹോദരങ്ങൾ പരസ്പരം മാറി മാറി സ്‌നോമൊബൈൽ ഓടിക്കുന്നത് വീഡിയോയിൽ കാണാം.
https://twitter.com/srinivasiyc/status/1627353462265769986?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627353462265769986%7Ctwgr%5Ea3cf19356cc88c5ea729efab963e7a7163a6bb0e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F02%2F20%2Fcongress-leaders-rahul-gandhi-sister-priyanka-take-on-gulmarg-in-snowmobiles.html
രണ്ടു ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ ഭാഗമായാണ് നേതാക്കൾ കശ്മീരിൽ എത്തിയത്. ജോഡോ യാത്രയ്ക്ക് ശേഷമുള്ള നല്ല അവധിയാഘോഘമെന്നാണ് ഇരുവരും ഇതിനെക്കുറിച്ച് പറഞ്ഞത്.
Discussion about this post