മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചു വിടണമെന്ന് മുൻ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ജനങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഉദ്ധവ് പറഞ്ഞു. ശിവസേന എന്ന പേരും ചിഹ്നമായ അമ്പും വില്ലും നിയമപരമായി ഏകനാഥ് ഷിൻഡെ വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം.
എന്റെ കൈയ്യിൽ ഒന്നുമില്ല. എന്റെ എല്ലാം മോഷ്ടിക്കപ്പെട്ടു. പാർട്ടിയുടെ പേരും ചിഹ്നവും അവർക്ക് മോഷ്ടിക്കാൻ സാധിക്കും. എന്നാൽ താക്കറെ എന്ന പേര് അവർക്ക് മോഷ്ടിക്കാൻ സാധിക്കില്ല. ബാൽ താക്കറെയുടെ മകനായി ജനിക്കാനും അവർക്ക് സാധിക്കില്ല. താക്കറെ കുടുംബത്തിൽ ജനിച്ച ഞാൻ ഭാഗ്യവാനാണ്. ഡൽഹിയിലുള്ള ആർക്കും ഇനി ആ ഭാഗ്യം ലഭിക്കില്ലെന്നും ഉദ്ധവ് പ്രവർത്തകരോട് പറഞ്ഞു.
ഇക്കണക്കിനാണ് പോക്കെങ്കിൽ 2024ന് ശേഷം രാജ്യത്ത് ജനാധിപത്യമോ തിരഞ്ഞെടുപ്പോ ഉണ്ടാകില്ലെന്നും താക്കറെ പറഞ്ഞു.
Discussion about this post