കൊച്ചി: ക്ഷേത്രഭരണത്തിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. പാലക്കാട് ഒറ്റപ്പാലം പൂക്കോട്ട് കാളി കാവ് ക്ഷേത്രത്തിലെ ഭരണസമിതിയിൽ സിപിഎം-ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ അംഗങ്ങളാക്കിയതിന് എതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം , ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് , പങ്കജാക്ഷൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ക്ഷേത്രസമിതിയിലെ തിരഞ്ഞെടുപ്പും കോടതി അസാധുവാക്കി.
ക്ഷേത്രങ്ങളിലെ പാരമ്പേര്യത ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാർടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിന്റെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
ഡിവൈഎഫ്‌ഐ സജീവ രാഷ്ട്രീയ സംഘടന അല്ലെന്ന വാദവും കേസ് പരിഗണിക്കവേ ഹൈക്കോടതി തള്ളി. മലബാർ ദേവസ്വം ബോർഡിലെ എല്ലാ ക്ഷേത്രങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.











