ടോക്കിയോ : ജപ്പാനിലെ കടൽത്തീരത്ത് ഭീമൻ ഇരുമ്പ് ഗോളം കരയ്ക്കടിഞ്ഞു. ടോക്കിയോയിൽ നിന്ന് 155 മൈൽ അകലെ ഹമാമത്സു കടൽത്തീരത്താണ് ഗോളം അടിഞ്ഞത്. നാട്ടുകാരാണ് ആദ്യം ഇത് കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഏകദേശം 1.5 മീറ്റർ വ്യാസമുള്ള ഗോളം അധികൃതർ പരിശോധിച്ചുവരികയാണ്. എവിടെനിന്നെങ്കിലും വന്ന് കരയ്ക്കടിഞ്ഞ വസ്തുവാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധർ എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്തുവിന്റെ ഉൾഭാഗം പരിശോധിച്ച് പൊള്ളയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചതാകാമെന്നും കരുതുന്നു. ഇതോടെ ജനങ്ങൾ ആരെ പരിഭ്രാന്തിയിലായി.
https://twitter.com/cheguwera/status/1628090661470871553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1628090661470871553%7Ctwgr%5Ea28fe85f6cd1664e900a0477bde3eeef2b1a92f3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Fjapanese-authorities-alarmed-as-giant-iron-ball-washes-up-on-a-beach-3804280
പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയാണ് ഇത് കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തി. ഈ സമയമെല്ലാം ബീച്ചിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. ഇത് അപകടകാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രവേശന വിലക്ക് നീക്കം ചെയ്തു. ഗോളവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.













Discussion about this post