ന്യൂഡൽഹി: മുത്വലാഖ് നിരോധനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുസ്ലീം സംഘടനകൾ. മുത്വലാഖ് അനിസ്ലാമികമാണ്. ഈ പ്രാകൃത ദുരാചാരത്തിൽ നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുകയാണെന്ന് അഹമ്മദീയ മുസ്ലീം യുവജന അസോസിയേഷൻ അറിയിച്ചു.
സ്ത്രീശാക്തീകരണത്തിന്, പ്രത്യേകിച്ച മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിന് പ്രധാനമന്ത്രി കൈക്കൊള്ളുന്ന തീരുമാനങ്ങൾ മികച്ചവയാണെന്ന് അഹമ്മദീയ മുസ്ലീം യുവജന അസോസിയേഷൻ വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ നയങ്ങൾ രാജ്യത്തെ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കുകയാണെന്നും സംഘടന നേതാവ് അഹ്സാൻ ഘോറി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുക്കുന്ന തീരുമാനങ്ങൾ പ്രശംസനീയമാണെന്നും മുസ്ലീം നേതാക്കൾ പറഞ്ഞു. അഖില ഭാരതീയ ന്യൂനപക്ഷ കോൺക്ലേവിലാണ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്.
#WATCH | Islam also does not accept the practice of triple talaq. So this step of PM Modi's government is a good step. This is a good step towards women's empowerment. We respect this initiative: President, Ahmadiyya Muslim Youth Association India
(Source: NID Foundation) pic.twitter.com/rDyE9vzcsv
— ANI (@ANI) February 22, 2023
Discussion about this post