പറ്റ്‌ന: അഗ്നിവീറുകളെയും ഇന്ത്യൻ സൈന്യത്തെയും അധിക്ഷേപിച്ച് ബിഹാർ സഹകരണ വകുപ്പ് മന്ത്രിയും മുതിർന്ന ആർജെഡി നേതാവുമായ സുരേന്ദ്ര യാദവ്. അഗ്നീവിറുകൾ സേനയിലെ ആണത്തമില്ലാത്തവരാണെന്ന് സുരേന്ദ്ര യാദവ് പറഞ്ഞു. ഇവരെ ആരും വിവാഹം കഴിക്കാൻ പോകുന്നില്ലെന്നും സുരേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.
അടുത്ത എട്ടര വർഷത്തിനുള്ളിൽ നിലവിലെ സൈനികർ എല്ലാം വിരമിക്കും. ഈ കാലയളവിനുള്ളിൽ അഗ്നിവീറുകളുടെ പരിശീലനം പൂർത്തിയാകുകയും ഇല്ല. നമ്മുടെ സൈന്യം ശക്തരാണെന്ന് ഇരിക്കെ ഇത്തരം ഒരു പദ്ധതി കൊണ്ടുവരുന്നത് എന്തിനാണ്?. നാലര വർഷം കൊണ്ട് നിങ്ങൾ എന്ത് തരം സൈന്യത്തെയാണ് രൂപീകരിക്കുന്നത്?.
എട്ടര വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ആണത്തമില്ലാത്തവരുടെ സൈന്യം നിലവിൽ വരും. അഗ്നിവീറുകളെ ആരും വിവാഹം ചെയ്യാൻ പോകുന്നില്ല. 25, 26 വയസ്സുകളിൽ വിരമിക്കുന്നവരെ ആര് വിവാഹം ചെയ്യാനാണ്?. ഈ പ്രായത്തിലാണ് ആൺ കുട്ടികൾക്ക് സാധാരണയായി വിവാഹ ആലോചനകൾ വന്നു തുടങ്ങുക. അപ്പോൾ അവരെന്താണ് പറയുക. വിരമിച്ച സൈനികരാണ് തങ്ങൾ എന്നോ?. ആരാണോ ഈ ആശയം കൊണ്ടുവന്നത് അവരെ തൂക്കിലേറ്റണം. അതിനേക്കാൾ ചെറിയ ശിക്ഷ അവർ അർഹിക്കുന്നില്ലെന്നും സുരേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.
Discussion about this post