സാന്റിയാഗോ:നീണ്ട 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോള്‍ താരങ്ങളുമായി പറന്നുയര്‍ന്ന തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. 1961 ഏപ്രില്‍ മൂന്നിന് തകര്‍ന്ന ചിലിയുടെ ഡൌഗ്ലസ് ഡിസി 3 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ആന്‍ഡസ് പര്‍വ്വത നിരയില്‍ നിന്നും പര്‍വ്വതാരോഹകര്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്നത് 34 യാത്രക്കാരായിരുന്നു. യാത്രക്കാരെല്ലാം മരിച്ചതായി പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.
ഗ്രീന്‍ ക്രോസ് ഫുട്ബോള്‍ ടീമിലെ എട്ടംഗങ്ങളും പരിശീലകനായ അര്നാള്സോ വാസ്കസും ടീം സ്റ്റാഫും സുഹൃത്തുക്കളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഒസോര്നോയില് ഒരു മത്സരത്തില്‍ പങ്കെടുത്ത ശേഷം സാന്റിയോഗോയിലേക്ക് മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍ പെട്ടത്.
വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത് കൊടുമുടിയില്‍ 10,000 അടി ഉയരത്തിലാണ്. മനുഷ്യരുടെ എല്ല് ഉള്‍പ്പെടെ ഒട്ടനവധി വസ്തുക്കള്‍
ഇവിടെ ചിതറി കിടക്കുന്നതായി കണ്ടെത്തിയതായി പര്‍വ്വതാരോഹണ സംഘത്തിലെ അംഗമായ ലിയണാര്‍ഡോ അള്ബോര്നോസ് പറഞ്ഞു.
Discussion about this post