കൊച്ചി: തവണകളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയുടെ നീക്കത്തെ എതിർത്ത് ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശം. ബുധനാഴ്ചയ്ക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ നിർദേശം.
കഴിഞ്ഞയാഴ്ചയാണ് ശമ്പളം ഗഡുക്കളായി നൽകുമെന്ന് കെഎസ്ആർടിസി ഉത്തരവിറക്കിയത്. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി നൽകും. അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്നായിരുന്നു എംഡി വ്യക്തമാക്കിയത്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25 മുൻപ് അപേക്ഷ നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു.
ഇതിനെതിരെ അന്ന് തന്നെ തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന്റെ പിതാവിനെ വരെ അവഹേളിക്കുന്ന തരത്തിലേക്ക് പ്രതിഷേധം ഉയർന്നിരുന്നു.
Discussion about this post