ന്യൂഡൽഹി: ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ആർത്തവ അവധി നൽകണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. നയപരമായ വിഷയമാണ് ഇത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പരാതിക്കാർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നൽകാവുന്നതാണ്. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വനിതാ ജീവനക്കാരെ നിയമിക്കാൻ മടിക്കുമെന്ന തടസ്സ ഹർജിയിലെ വാദത്തോട് സുപ്രീം കോടതി യോജിച്ചു.
യുകെ, വെയ്ൽസ്, ചൈന, ജപ്പാൻ, ഇൻഡോനീഷ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ ആർത്തവ അവധി നൽകുന്നുണ്ടെന്ന് പൊതുതാത്പര്യ ഹർജിയിൽ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ചൂണ്ടിക്കാട്ടി. ആർത്തവ അവധി സ്ത്രീകളുടെ അവകാശമാണെന്നും ഹർജിക്കാരൻ വാദിച്ചു.
Discussion about this post