മലയാള സിനിമയോട് വിവേചനം കാണിക്കുകയാണെന്നാരോപിച്ച് റീജീണല്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി.. സംസ്ഥാനത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് യുക്തിസഹമല്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് പരാതി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തെ റീജനല്‍ സെന്‍സര്‍ ഓഫീസിന് മുന്നില്‍ ഫെഫ്ക ഉപരോധം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.
പ്രാദേശിക ഭാഷാ ചിത്രങ്ങളോട് സെന്‍സര്‍ ബോര്‍ഡ് വിവേചനം കാട്ടുകയാണ്.. സെന്‍സറിങ്ങില്‍ ഹിന്ദി സിനിമയ്ക്ക് ഒരു നിയമവും മലയാളം ഉള്‍പ്പെടെയുളള പ്രാദേശിക സിനിമകള്‍ക്ക് മറ്റൊരുനിയമവുമാണ്. പ്രാദേശിക ഭാഷാ ചിത്രങ്ങളില്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നത് കാണിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിക്കുന്ന സെന്‍സര്‍ ബോര്‍ഡ് പക്ഷേ ഹിന്ദി സിനിമയില്‍ ഇത് അനുവദിക്കുന്നു. ഇത്തരം വിവേചനങ്ങള്‍ അംഗീകരിക്കില്ല.റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന് പരാതി അയച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post