ബംഗളൂരു: ബംഗളൂരുവിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. കർണാടകയിലെ മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് കേസെടുത്തതായും സൗത്ത് വെസ്റ്റേൺ റെയിൽവേ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു
മൈസൂരു-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കോച്ചിന്റെ രണ്ട് ജനാലകളാണ് തകർന്നത്. കൃഷ്ണരാജപുരത്തിനും ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം. അടുത്തിടെയായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന കേസുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജനുവരിയിൽ മാത്രം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബംഗളൂരു ഡിവിഷനിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞതിന് 21 കേസുകളും ഫെബ്രുവരിയിൽ 13 കേസുകളുമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രജിസ്റ്റർ ചെയ്തത്.
Discussion about this post